ഓണം, ക്രിസ്മസ് അവധി വെട്ടിച്ചുരുക്കുക; മധ്യവേനലവധിയിൽ ക്ളാസുകൾ; സ്കൂൾ സമയം 4.30 വരെയാക്കുക; വിചിത്രമായ നിർദ്ദേശങ്ങളുമായി സമസ്ത

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: സ്കൂൾ സമയ മാറ്റത്തിൽ സർക്കാരിന് മുന്നിൽ ബ​ദൽ നിർദ്ദേശം വച്ച്  സമസ്ത. സ്‌കൂൾ സമയം വൈകീട്ട് അര മണിക്കൂർ കൂടി നീട്ടുക. ഓണം, ക്രിസ്മസ് അവധിക്കാലം വെട്ടിച്ചുരുക്കുക, മധ്യവേനൽ അവധി കുറയ്‌ക്കുക, എന്നിങ്ങനെയുള്ള വിചിത്രമായ നിർദ്ദേശങ്ങളാണ് സമസ്ത മുന്നോട്ട് വച്ചിരിക്കുന്നത്. അഭിപ്രായങ്ങൾ കണക്കിലെടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരമുണ്ടാകുമെന്ന മുന്നറിയിപ്പും സമസ്ത നൽകുന്നുണ്ട്.

സ്കൂൾ സമയം പരമാവധി നേരത്തെയാക്കിയാൽ കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധകൂടുമെന്നും പ്രൊഡക്ടിവിറ്റി വർധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതിനാലാണ് ഉച്ചയ്‌ക്ക് അവസാനിപ്പിക്കുന്ന തരത്തിലുള്ള സമയക്രമം പല സ്വകാര്യ സ്കൂളുകളും തെരഞ്ഞെടുക്കുന്നത്. അതിനിടെയാണ് വൈകുന്നേരം കൂടുതൽ സമയം പഠിപ്പിക്കാനുള്ള സമസ്തയുടെ നിർ​ദ്ദേശം.

Share
Leave a Comment