ഇൻഡോർ: ശുചിത്വത്തിന്റെ കാര്യത്തിൽ ഇൻഡോറിന്റെ ജൈത്രയാത്ര തുടരുന്നു. സ്വച്ഛ് സർവേക്ഷൻ സർവ്വേ പ്രകാരം എട്ടാം തവണയും രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇൻഡോറിനെ തിരഞ്ഞെടുത്തു. കേന്ദ്രസർക്കാരിന്റെ വാർഷിക ശുചിത്വ സർവേ ഫലം ‘സ്വച്ഛ് സർവേക്‌ഷൻ 2024’ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. സൂറത്തും നവീ മുംബൈയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. വിജയവാഡയാണ് നാലാം സ്ഥാനത്ത്.
കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം പ്രഖ്യാപിച്ച സർവേയിൽ ഭോപ്പാൽ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള തലസ്ഥാനമാണ്. രാഷ്‌ട്രപതി ദ്രൗപതി മുർമു അവാർഡുകൾ വിതരണം ചെയ്തു.. ഇൻഡോർ മേയർ പുഷ്യമിത്ര ഭാർഗവ രാഷ്‌ട്രപതിയിൽ നിന്ന് പുരസ്കാരം സ്വീകരിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ശുചിത്വ സർവേയാണ് സ്വച്ഛ് സർവേക്ഷൻ. 4,500-ലധികം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് ഇതിന്റെ ഭാഗമാകുന്നത്.















