ന്യൂഡൽഹി: ഷിക്കോപൂർ ഭൂമി തട്ടിപ്പ് കേസിൽ വയനാട് എംപി പ്രിയങ്ക വാദ്രയുടെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. റോബർട്ട് വാദ്രയുടെ ഉമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയുടെ 37.64 കോടി രൂപയിലധികം വിലമതിക്കുന്ന 43 സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടിയത്. കേസിൽ ന്യൂഡൽഹിയിലെ റൗസ് അവന്യൂ കോടതിയിൽ ഇഡി സമർപ്പിച്ചു
2008 ഫെബ്രുവരിയിൽ കേന്ദ്രത്തിലും ഹരിയാനയിലും കോൺഗ്രസ് അധികാരത്തിലിരിക്കുന്ന കാലത്താണ് കേസിനാസ്പദമായ സംഭവം. ഓംകരേശ്വർ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് 3.53 ഏക്കർ ഭൂമി റോബർട്ട് വാദ്ര അനധികൃതമായി സ്വന്തമാക്കുകയായിരുന്നു. ഗുരുഗ്രാമിലെ ഷിക്കോഹ്പൂർ ഗ്രാമത്തിലാണ് ഭൂമി സ്ഥിതി ചെയ്യുന്നത്
2018 സെപ്റ്റംബർ 1നാണ് ഗുരുഗ്രാം പോലീസ് എഫ്ഐആർ ഫയൽ ചെയ്തത്. റോബർട്ട് വാദ്ര, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ, മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, റിയൽ എസ്റ്റേറ്റ് ഭീമൻ ഡിഎൽഎഫ്, ഒരു പ്രോപ്പർട്ടി ഡീലർ എന്നിവർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.വ്യാജ രേഖകൾ ഉപയോഗിച്ചാണ് വാദ്ര ഭൂമി സ്വന്തമാക്കിയതെന്നും സ്വധീനം ഉപയോഗിച്ചാണ് വസ്തുവിന് വാണിജ്യ ലൈസൻസ് നേടിയതെന്നുമാണ് ആരോപണം.
റോബർട്ട് വാദ്ര, സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ്, സത്യാനന്ദ് യാജി, കവാൽ സിംഗ് വിർക്ക്, ഓംകരേശ്വർ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുൾപ്പെടെ 11 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെയാണ് ഇഡി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.















