ഹൈദരാബാദ്: നാല് പതിറ്റാണ്ടോളം നീണ്ട ഒളിവ് ജീവിതം അവസാനിപ്പിച്ച് 62 കാരനായ മാവോയിസ്റ്റ് ഭീകരനും ഭാര്യയും കീഴടങ്ങി. മാവോയിസ്റ്റ് നേതാവായ മാല സഞ്ജീവ് എന്ന ലെംഗു ദാദയും ഭാര്യ പെരുഗുള പാർവതി എന്ന ദീനയും വ്യാഴാഴ്ച തെലങ്കാനയിലെ രച്ചകൊണ്ട പോലീസ് സ്റ്റേഷനിലാണ് കീഴടങ്ങാനെത്തിയത്. ഇരുവരും ദണ്ഡകാരണ്യ സ്‌പെഷ്യൽ സോണൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗങ്ങളായിരുന്നുവെന്ന് രചകൊണ്ട പോലീസ് കമ്മീഷണർ ജി സുധീർ ബാബു പറഞ്ഞു.
അയൽ സംസ്ഥാനമായ ഛത്തീസ്ഗഡിലാണ് ഇരുവരും സജീവമായിരുന്നത്. മെഡ്ചൽ–മാൽകജ്ഗിരി ജില്ല സ്വദേശിയായ മാല സഞ്ജീവ് 1980-ലാണ് മാവോയിസ്റ്റ്സ് ആശയങ്ങളിൽ ആകൃഷ്ടനായി നിരോധിത കമ്മ്യൂണിസ്റ്റ് ഭീകരസംഘടനയിൽ ചേരുന്നത്. 2007 ലാം വനിതാ മാവോയിസ്റ്റായ പെറുഗുല പാർവതി എന്ന ദീനയെ വിവാഹം കഴിക്കുന്നത്.
ഇരുവരും ഹിന്ദി, തെലുങ്ക്, കോയ ഭാഷകളിൽ മാവോയിസ്റ്റ്സ് അനുകൂല സംഘടനാ ഗാനങ്ങൾ രചിക്കുകയും ഏല്പിക്കുകയും ചെയ്തു. ഒപ്പം കേഡർമാരെ പരിശീലിപ്പിക്കുകയും ആദിവാസികളെ ഗറില്ലാ സംഘടനയിലേക്ക് ആകർഷിക്കുന്നതിനുള്ള പരിപാടികളിൽ സജീവമായി പ്രവർത്തിച്ചിരുന്നതായും പോലീസ് പറയുന്നു.















