ന്യൂഡൽഹി: ‘ഡിജിറ്റൽ ഇന്ത്യ’ പദ്ധതിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തെ പൗരന്മാർക്കായി ഡിജിറ്റൽ ഇന്ത്യ റീൽ മത്സരം അവതരിപ്പിച്ച് സർക്കാർ. “എ ഡെക്കേഡ് ഓഫ് ഡിജിറ്റൽ ഇന്ത്യ” എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന മത്സരത്തിലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ലഭിക്കും. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് ഒന്നുവരെയാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള സമയം.
ഡിജിറ്റൽ ഇന്ത്യ സാധാരണക്കാരുടെ ജീവിതത്തിൽ കൊണ്ടുവന്ന നല്ല മാറ്റങ്ങളും അതിന്റെ നേട്ടങ്ങളും വിഷയമാക്കി നിർമ്മിച്ച റീലുകളിലാണ് മത്സരത്തിനായി പരിഗണിക്കുക. സർക്കാർ സേവനങ്ങൾ ഓൺലൈനായി ലഭിക്കുന്ന സൗകര്യം, ഡിജിറ്റൽ വിദ്യാഭ്യാസം, ആരോഗ്യ രംഗത്തെ പുരോഗതി, സാമ്പത്തിക ഇടപാടുകൾക്കുള്ള ഡിജിറ്റൽ മാർഗ്ഗങ്ങൾ എന്നിവയുടെയെല്ലാം നേട്ടങ്ങൾ ഓരോ റീലുകളിലൂടെയും മനോഹരമായി അവതരിപ്പിക്കാം.
മത്സരത്തിൽ ഏറ്റവും മികച്ച റീൽ അയക്കുന്ന പത്ത് വിജയികൾക്ക് 15,000 രൂപയാണ് സമ്മാനം. അടുത്ത 25 വിജയികൾക്ക് 10,000 രൂപ വീതവും അടുത്ത 50 വിജയികൾക്ക് 5,000 രൂപ വീതവുമാണ് സമ്മാനമായി ലഭിക്കുക. കൂടുതൽ വിവരങ്ങൾക്കായി mygov.in സന്ദർശിക്കുക.
Celebrate #10YearsOfDigitalIndia by creating a reel that showcases how technology empowered you.
From online education and digital payments to healthcare and e-governance, share your journey with us!
👉 https://t.co/FkeLsxW2SH#DigitalEmpowerment#ReelContest @GoI_MeitY… pic.twitter.com/VGwUQRqJ64
— MyGovIndia (@mygovindia) July 1, 2025