കൊച്ചി: ആര്‍എല്‍വി രാമകൃഷ്ണനെതിരായ സത്യഭാമയുടെ അപകീര്‍ത്തിക്കേസ് ഹൈക്കോടതിയില്‍ പൊളിഞ്ഞു. ആരോപണനത്തിനു തെളിവ് നല്കാൻ കഴിയാത്തതിനെ തുടർന്ന് നര്‍ത്തകരായ ആര്‍എല്‍വി രാമകൃഷ്ണന്‍, യു ഉല്ലാസ് എന്നിവര്‍ക്കെതിരെ വിവാദ നൃത്താധ്യാപിക സത്യഭാമ നല്‍കിയ അപകീര്‍ത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി. അപകീര്‍ത്തികരമെന്ന് ആരോപിക്കാവുന്ന പ്രസ്താവനകളോ അവ പ്രചരിപ്പിച്ചതിന്റെ പകര്‍പ്പുകളോ ഹാജരാക്കാന്‍ സത്യഭാമയ്‌ക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
നര്‍ത്തകരായ ആര്‍എല്‍വി രാമകൃഷ്ണന്‍, യു ഉല്ലാസ് എന്നിവര്‍ തനിക്ക് അപകീര്‍ത്തിയുണ്ടാക്കും വിധം താനുമായുള്ള ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്തശേഷം എഡിറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍പ്രചരിപ്പിച്ചെനന്നായിരുന്നു സത്യഭാമയുടെ പരാതി. ഇതേ തുടർന്ന് തിരുവനന്തപുരംജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ നിര്‍ദേശപ്രകാരം കേസെടുത്തിരുന്നു.
ഇതിലെ തുടര്‍നടപടികളാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് റദ്ദാക്കിയത്. മജിസ്‌ട്രേട്ട് കോടതി നടപടിക്കെതിരെ രാമകൃഷ്ണനും ഉല്ലാസും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.















