ആലപ്പുഴ: ആലപ്പുഴയിൽ സ്‌കൂള്‍ കെട്ടിടത്തിന്റെ മേൽക്കൂര തകര്‍ന്ന് വീണു. ഹരിപ്പാടിനടുത്ത് കാര്‍ത്തികപ്പള്ളി യുപി സ്‌കൂളിന്റെ കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകര്‍ന്നത്. ഇന്ന് രാവിലെയാണ് സംഭവം. അവധി ദിവസമായതിനാൽ സ്‌കൂൾ വിജനമായിരുന്നു. ഇതുകൊണ്ടാണ് വന്‍ അപകടം ഒഴിവായത്.
പൊളിഞ്ഞ കെട്ടിടത്തില്‍ ക്ലാസ് പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് പ്രധാന അധ്യാപകന്‍ പറയുന്നു. കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ലെന്നാണ് വിവരം. ഏതാനും ദിവസങ്ങളായി ഇവിടെ ശക്തമായ മഴയാണ്. ഇതിനിടെ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു.















