പാലാ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിൽ പാലായിൽ വൻ ദുരന്തം ഒഴിവായി .പാലാ പോളിടെക്‌നിക് കോളേജിന് സമീപത്ത് അപകടകരമായ രീതിയില്‍നിന്നിരുന്ന വൈദ്യുത പോസ്റ്റ് സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്ന് മാറ്റിസ്ഥാപിച്ചു.ഒറ്റക്കൊമ്പൻ സിനിമാ ഷൂട്ടിങ്ങിന്‍റെ ഭാഗമായി കോളേജിലെത്തിയപ്പോഴാണ് തകർന്നുവീഴാൻ പാകത്തിൽനിന്ന ഡ്യൂവല്‍ ലെഗ് വൈദ്യുത പോസ്റ്റ് കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽ പെട്ടത്. ഇത് ഉടൻ നീക്കം ചെയ്യാന്‍ സുരേഷ് ഗോപി ഇടപെടല്‍ നടത്തി.
വിദ്യാര്‍ഥികള്‍ക്കും പോളിടെക്‌നിക്കിലെ ജീവനക്കാര്‍ക്കും ഭീഷണി ഉയര്‍ത്തി നില്‍ക്കുകയായിരുന്നു വൈദ്യുത പോസ്റ്റ്. ഇത് സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രിന്‍സിപ്പാളുമായി അദ്ദേഹം സംസാരിച്ചു.എന്നാൽ കെഎസ്ഇബിയില്‍ വിവരം അറിയിച്ചിട്ടുണ്ടെങ്കിലും രണ്ടാഴ്ചയ്‌ക്കുള്ളില്‍ നീക്കംചെയ്യാമെന്നു മാത്രമാണ് അവർ അറിയിച്ചതെന്നും പ്രിന്‍സിപ്പാള്‍ സുരേഷ് ഗോപിയെ ധരിപ്പിച്ചു.
മഴ ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ ഇത്രയും തകർന്നു തരിപ്പണമായിരിക്കുന്ന ഇനിയും വൈദ്യുത പോസ്റ്റ് നീക്കംചെയ്യുന്നത് വൈകുന്നത് അപകടമാണെന്ന് പറഞ്ഞ സുരേഷ് ഗോപി, വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടിയെയും കെഎസ്ഇബി ചെയര്‍മാനെയും വിളിച്ച് സംസാരിച്ചു. തുടര്‍ന്ന് മിന്നൽ വേഗത്തിൽ കെഎസ്ഇബി ജീവനക്കാര്‍ നടപടികള്‍ സ്വീകരിക്കുകയും വൈദ്യുത പോസ്റ്റ് മാറ്റിയിടുകയും ചെയ്തു.















