തിരുവനന്തപുരം: അടിയന്തര ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനം മടങ്ങുന്നു. നാളെയാണ് മടക്കം എന്നാണ് വിവരം. വാടകയിനത്തിൽ ബ്രിട്ടീഷ് വ്യോമസേന അദാനി ഗ്രൂപ്പിനും എയർ ഇന്ത്യക്കും എട്ട് ലക്ഷം രൂപയാണ് നൽകേണ്ടത്.
ജൂൺ 14 ആയിരുന്നു അടിയന്തര ലാൻഡ് ചെയതത്. എഫ് 35 ബിയുടെ മാതൃകപ്പലായ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസിൽനിന്നുള്ള എഞ്ചിനിയറിംഗ് സംഘം തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആക്സിലറി പവർ യൂണിറ്റിലുണ്ടായ തകരാറാണ് പ്രതിസന്ധിയായത്. ഒടുവിൽ ബ്രിട്ടനിൽ നിന്നും വിദഗ്ധ സംഘം എത്തിയാണ് തകാരാറുകൾ പരിഹരിച്ചത്.
എപ്പോഴാണ് വിമാനം ടേക്ക് ഓഫ് ചെയ്യുന്നതെന്നതു സംബന്ധിച്ച് വ്യക്തമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. വിമാനത്തിന്റെ അറ്റകുറ്റപ്പണിക്ക് ശേഷമുള്ള ആദ്യ പരീക്ഷണ പറക്കൽ ഇന്ന് നടക്കും.















