കാസർഗോഡ്: കാസർകോട് കാറിൽ കടത്തിക്കൊണ്ട് വന്ന 272 ലിറ്ററിലധികം കർണാടക മദ്യം പിടിച്ചെടുത്തു. പരിശോധനയ്‌ക്കിടെ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടത്താൻ ശ്രമിച്ച കാറിൽ നിന്നാണ് വലിയ അളവിൽ മദ്യം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി
കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥരും ആരിക്കാടിയിൽ വെച്ച് നടത്തിയ സംയുക്ത പരിശോധനയിലാണ് മദ്യ ശേഖരം പിടികൂടിയത്. പരിശോധനയ്‌ക്കിടെ അമിതവേഗത്തിൽ നിർത്താതെ പോയ ആൾട്ടോ കാറിനെ പിന്തുടർന്ന് ചൗക്കിയില്‍ വച്ച് പിടികൂടുകയായിരുന്നു.
അതിനിടെ പിടിക്കപ്പെട്ടെന്ന് ഉറപ്പായതോടെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. എക്സൈസ് അധികൃതര്‍ പറഞ്ഞു. കേസ് രേഖകളും തൊണ്ടി സാധനങ്ങളും വാഹനവും സഹിതം തുടര്‍ നടപടികള്‍ക്കായി കാസര്‍കോട് റേഞ്ച് ഓഫീസില്‍ ഹാജരാക്കി.















