ന്യൂഡൽഹി: കോൺഗ്രസിന് കനത്ത തിരിച്ചടി. പാർട്ടി സംഭാവനയിൽ നിന്നും ലഭിച്ച പണത്തിന് മേൽ ആദായനികുതി വകുപ്പ് നൽകിയ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നൽകിയ അപ്പീൽ കോടതി തള്ളി. ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലിന്റേതാണ് നടപടി. 2018-19 കാലത്തെ നികുതിയിളവ് ആവശ്യമാണെന്ന അപ്പീലാണ് ഐടിഎടിയുടെ രണ്ടംഗ ബെഞ്ച് തള്ളിയത്. ഇതോടെ ആദായനികുതിയിനത്തിൽ 199 കോടി രൂപ കോൺഗ്രസ് അടയ്ക്കണം.
നികുതി റിട്ടേൺ വൈകി ഫയൽ ചെയ്തതും സംഭാവന പണമായി സ്വീകരിക്കേണ്ടതിന്റെ പരിധി ലംഘിച്ചതും ചൂണ്ടിക്കാട്ടിയാണിത്. 199 കോടി രൂപ നികുതിയടയ്ക്കണമെന്ന ആദായനികുതി വകുപ്പിന്റെ ആവശ്യം കോൺഗ്രസ് നേരത്തെ തള്ളിയിരുന്നു.















