ഭുവനേശ്വർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ഒഡിഷയിലെ മൽക്കാൻഗിരിയിലാണ് സംഭവം. സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയാണ് കൂട്ട ബലാത്സംഗത്തിനിരയായത്. മൂന്ന് പേരടങ്ങുന്ന സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
മാൽക്കാൻഗിരി പട്ടണത്തിൽ നിന്നും 15 കിലോമീറ്റർ അകലെയുള്ള ഒരു വനപ്രദേശത്ത് എത്തിച്ചാണ് പീഡിപ്പിച്ചത്. അക്രമികളിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടിയെ ട്രക്ക് ഡ്രൈവറും ലൈംഗിക പീഡനത്തിനിരയാക്കിയതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു.
ട്രക്ക് ഡ്രൈവറെയും പെൺകുട്ടിയെയും നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം നടത്തിവരികയാണ്.















