കോഴിക്കോട് : അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് ഇസ്ലാം മതവിരോധിയായി ചിത്രീകരിക്കുന്ന തരത്തിലുള്ള ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ട താമരശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെ കേസ് എടുത്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും അഭിഭാഷകനുമായ പി പി സന്ദീപ് നല്‍കിയ പരാതിയിലാണ് താമരശേരി പൊലീസ് കേസെടുത്തത്.
മലേഷ്യയില്‍ വച്ചാണ് ആബിദ് അടിവാരം ഫേസ്ബുക്കില്‍ അധിക്ഷേപകരമായ പോസ്റ്റിട്ടത്. വി എസിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട രണ്ടുപേര്‍ക്കെതിരെ കാസര്‍ഗോഡും കേസെടുത്തു. കുമ്പള സ്വദേശി അബ്ദുള്ള കുഞ്ഞി, ബേക്കല്‍ പള്ളിക്കര സ്വദേശി ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
എറണാകുളം ഏലൂരില്‍ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകയ്‌ക്ക് എതിരെയും കേസെടുത്തു. ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയിലാണ് നടപടി.ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തെയും വി എസ് ദ്രോഹിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറക്കരുത് എന്ന് പറഞ്ഞായിരുന്നു പോസ്റ്റ്. പോസ്റ്റില്‍ വി എസിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങളും ഉണ്ടായിരുന്നു.
വി എസിനെതിരെ ജാതിയാധിക്ഷേപം നടത്തിയതുമായി ബന്ധപ്പെട്ട് എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അബ്ദുല്‍ റഹീം എന്നപേരിലാണ് ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപെട്ടത്.
വി എസിനെ അധിക്ഷേപിച്ച ആറ്റിങ്ങല്‍ ഗവണ്മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകനെതിരെയും നേരത്തേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.















