മലപ്പുറം: കോൺക്രീറ്റ് പണി നടക്കുന്നതിനിടെ ബിൽഡിംഗ് തകർന്ന് വീണു.മലപ്പുറം ഐക്കരപ്പടിയിലാണ് കോൺക്രീറ്റ് പണി നടക്കുന്നതിനിടെ ബിൽഡിംഗ് തകർന്ന് വീണത്.
ഇതിൽ കുട്ടി ഉൾപ്പെടെ നാലുപേർക്ക് പരുക്കേറ്റു. പത്തു വയസ്സുകാരൻ ഷാമിലിനാണ് പരുക്കേറ്റത്.
മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കും പരുക്കേറ്റിട്ടുണ്ട്.കോൺക്രീറ്റിനായി താങ്ങുകൊടുത്ത തൂണുകൾ തെന്നിമാറിയതാണ് അപകടകാരണം.
ഇന്ന് പകൽ 11 മണിയോടെയാണ് സംഭവം.















