ഡ്രോണിൽ നിന്നും വിക്ഷേപിക്കാവുന്ന പ്രിസിഷൻ ഗൈഡഡ് മിസൈൽ പരീക്ഷണം വിജയം. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയുടെ നേതൃത്വത്തിലാണ് ULPGM-V3( UAV Launched Precision Guided Missile) വിജകരമായി പരീക്ഷിച്ചത്. ആന്ധ്രാപ്രദേശ് കുർണൂലിലെ നാഷണൽ ഓപ്പൺ ഏരിയ ടെസ്റ്റ് റെയ്ഞ്ചിലായിരുന്നു പരീക്ഷണ നിരീക്ഷണങ്ങൾ നടന്നത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് ചരിത്രം നേട്ടം പങ്കുവച്ചത്. ഇന്ത്യയുടെ മിസൈൽ ശേഷിക്ക് വലിയ ഉത്തേജനം നൽകുന്നതാണ് പരീക്ഷണങ്ങളെന്ന് ഡിആർഡിഒയെ അഭിനന്ദിച്ച് കൊണ്ടുള്ള സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
ഡിആർഡിഒയുടെ ടെർമിനൽ ബാലിസ്റ്റിക്സ് റിസർച്ച് ലബോറട്ടറി (ടിബിആർഎൽ) ആണ് ULPGM-V3 വികസിപ്പിച്ചെടുത്തത്. കുറഞ്ഞ ഭാരം , കൃത്യത, വിവിധ വ്യോമ പ്ലാറ്റ്‌ഫോമുകളുമായി ഘടിപ്പിക്കാവുന്ന രൂപഘടന, യുദ്ധമുഖങ്ങളിൽ അനായാസേന ഉപയോഗം എന്നിവ ഇതിന്റെ സവിശേഷതകളാണ്.
In a major boost to India’s defence capabilities, @DRDO_India has successfully carried out flight trials of UAV Launched Precision Guided Missile (ULPGM)-V3 in the National Open Area Range (NOAR), test range in Kurnool, Andhra Pradesh.
Congratulations to DRDO and the industry… pic.twitter.com/KR4gzafMoQ
— Rajnath Singh (@rajnathsingh) July 25, 2025















