കൊല്ലം: തിരുമുല്ലവാരത്ത് ബലിതർപ്പണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ തിരുമുല്ലവാരം ക്ഷേത്ര ഉപദേശക സമിതിയും ഭക്തജനങ്ങളും. കൊല്ലം ആനന്ദവല്ലീശ്വരത്തെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു.
തിരുമുല്ലവാരത്ത് വന്ന ആയിരക്കണക്കിന് ആളുകൾ കണ്ണീരോടെയാണ് മടങ്ങിയത്. അതിന്റെ ശാപം ഉണ്ടാകും. ഒരു ജില്ലാ ഭരണാധികാരിയുടെ കസേരയുടെ കീഴിലാണ് ഇതെല്ലാം നടന്നത്. വിഷമം കൊണ്ട് ഓരോ ഹിന്ദുവും ബലിയർപ്പിക്കാതെ തിരിച്ചു പോയി. ഇത് ഹിന്ദു സമൂഹത്തോട് മാത്രമേ നിങ്ങൾ കാണിക്കുകയുള്ളൂവെന്നും ഒരു ഭക്തന്റെ മനസ്സിൽ നിന്നും ഇത് മായ്ച്ചു കളയുവാൻ സാധിക്കില്ലെന്നും ഹിന്ദു ഐക്യവേദി ചൂണ്ടിക്കാട്ടി.
ഹിന്ദുവിനെ ചൂഷണം ചെയ്യുകയാണ് ദേവസ്വം ബോർഡ്. ബലിതർപ്പണത്തിന്റെ മുന്നൊരുക്കങ്ങൾക്ക് ഹൈന്ദവ സംഘടനകളെ ക്ഷണിച്ചില്ല. പണം മാത്രമാണ് അവരുടെ ലക്ഷ്യം. അമ്മയ്‌ക്ക് പിണ്ഡം വെക്കരുതെന്ന് പറഞ്ഞ പാർട്ടിയുടെ ആൾക്കാരാണ് ദേവസ്വം ബോർഡിൽ ഉള്ളത്. ഹിന്ദുവിനെ ചൂഷണം ചെയ്യുന്ന നടപടി അനുവദിക്കില്ല
ഇന്നലെ ബലിയർപ്പിക്കാൻ എത്തിയവർക്ക് മഴവെള്ളം ബക്കറ്റിൽ കൊണ്ടുവന്ന് തീർഥമായി കൊടുത്തുവെന്നും ഉത്തരവാദികളായ ജീവനക്കാർക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് പറഞ്ഞു.















