കണ്ണൂർ : സൗമ്യ വധക്കേസ് പ്രതി ചാർളി തോമസിനെ ജയിൽ ചാടിയ കുറ്റത്തിന് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
കോടതിയിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഇയാളെ മാറ്റും.
അവിടെ നിന്നും ജയിൽ മാറ്റുന്നത് ജയിൽ വകുപ്പിന്റെ തീരുമാനത്തിനനുസരിച്ച് അടുത്ത ദിവസം ഉണ്ടാകും.ഇയാളെ വിയ്യൂർ ജയിലിലേക്ക് മാറ്റുമെന്ന് നേരത്തെ തീരുമാനമെടുത്തിരുന്നു. ഇന്ന് പുലർച്ചെ രണ്ടു മണിക്കാണ് ഇയാൾ ജയിൽ ചാടിയത്. തുടർന്ന് നടത്തിയ തെരച്ചിലിൽ കണ്ണൂർ തളാപ്പിലെ ഒരു വെട്ടു പറമ്പിലെ കിണറ്റിൽ നിന്നും ഇയാളെ പിടികൂടിയിരുന്നു.















