ഗാസ സിറ്റി: ഇസ്രയേലിന്റെ തിരിച്ചടിയിൽ കൊല്ലപ്പെട്ട ഹമാസ് തലവന്റെ ഭാര്യ വൻതുകയുമായി കടന്നു എന്ന് റിപ്പോർട്ട്. ഹമാസ് മുന്‍ തലവനും ഒക്ടോബര്‍ ഏഴിലെ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ യഹിയ സിന്‍വാറിന്റെ ഭാര്യ സമര്‍ അബു സമര്‍ ആണ്തുര്‍ക്കിയിലേക്ക് കടന്ന് വേറെ വിവാഹം കഴിച്ചതായി ഇസ്രായേലി മാദ്ധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭാര്യ സമര്‍ അബു സമര്‍ മക്കളോടൊപ്പമാണ് തുര്‍ക്കിയിലേക്ക് കടന്നതെന്നും റിപ്പോർട്ടിലുണ്ട്. ഇവർ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചതായും പറയപ്പെടുന്നു.
മറ്റൊരു ഹമാസ് നേതാവ് ഫാത്തി ഹമദാണ് സമറിന് ഗാസയില്‍നിന്ന് തുര്‍ക്കിയിലേക്ക് കടക്കാന്‍ സൗകര്യം ചൈയ്തുനല്‍കിയതെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോര്‍ട്ടില്‍ പറയുന്നു. റഫ അതിര്‍ത്തി വഴിയാണ് ഇവർ കടന്നത്. തുര്‍ക്കിയിലെത്തി അവിടെ താമസമാക്കിയ ഇവര്‍ വേറെ വിവാഹം കഴിച്ചതായി റിപ്പോർട്ട് പറയപ്പെടുന്നു. ഹമദ് തന്നെയാണ് ഇവർക്ക് പുനര്‍വിവാഹത്തിനുള്ള മുന്‍കൈയെടുത്തത്. പുതിയ ഭര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
2024 ഒക്ടോബര്‍ അവസാനം റഫായില്‍വെച്ച് ഇസ്രയേല്‍ സൈന്യം യഹിയ സിന്‍വാറിനെ വകവരുത്തി.ഇയാളുടെ അവസാനസമയത്തേത് എന്ന് അവകാശപ്പെടുന്ന ഡ്രോണ്‍ ദൃശ്യങ്ങള്‍ ഇസ്രയേല്‍ പ്രതിരോധ സേന പുറത്തുവിട്ടിരുന്നു. കെട്ടിടത്തിന്റെ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരാള്‍ ഇരിക്കുന്നതും അയാള്‍ അകത്തേക്ക് ചെല്ലുന്ന ഡ്രോണിന് നേര്‍ക്ക് ഒരു വസ്തു എറിയുന്നതുമായിരുന്നു വീഡിയോയിലുണ്ടായിരുന്നത്.
സിന്‍വാറും ഭാര്യ സമര്‍ മുഹമ്മദും രണ്ട് മക്കളും തുരങ്കത്തിലൂടെ നടക്കുന്ന ദൃശ്യങ്ങളും ഐ ഡി എഫ് പങ്കുവെച്ചിരുന്നു.















