കണ്ണൂർ: ഗോവിന്ദച്ചാമിയെന്ന ചാർളി തോമസിന്റെ ജയിൽ ചാട്ടത്തിൽ കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷ വീഴ്ച്ചയെന്ന് റിപ്പോർട്ട്. വ്യാഴാഴ്‌ച്ച രാത്രി 12 മണിക്ക് ശേഷം പരിശോധന നടന്നില്ലെന്ന് കണ്ടെത്തൽ. സെല്ലിലെ ലൈറ്റുകൾ രാത്രി പ്രവർത്തിച്ചില്ല.
കമ്പി മുറിച്ച ആയുധം കണ്ടെത്താതിരുന്നത് സെല്ലിലെ പരിശോധനയിലെ വീഴ്‌ച്ചയാണ് എന്നും റിപ്പോർട്ടിൽ പറയുന്നു. സെല്ലിൽ നിന്ന് പുറത്തിറങ്ങുന്നത് സിസിടിവിയിൽ പതിഞ്ഞു. സിസിടിവി ദൃശ്യങ്ങൾ രാത്രി ഡ്യൂട്ടിയിലുണ്ടാവർ നിരീക്ഷിച്ചില്ല.ആറ് മാസമായി ഇലക്ട്രിക് ഫെൻസിങ് പ്രവർത്തിക്കുന്നില്ല.
ഗോവിന്ദച്ചാമിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചുവോ എന്നതിൽ അന്വേഷണം വേണം.ജയിൽ ഡിഐജി യുടെ പ്രാഥമിക റിപ്പോർട്ടിലാണ് വിവരങ്ങൾ. ജയിൽ സൂപ്രണ്ടിനെതിരെ നടപടിക്ക് ശുപാർശയുണ്ട്.
ജയിലിനുള്ളിൽ നിന്നും ചാർളി തോമസിന് ആരുടേയും സഹായം ലഭിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്.
ജയിലിൽ തടവുകാർ കൂടി, ജീവനക്കാർ കുറഞ്ഞു എന്നും റിപ്പോർട്ടിൽ പറയുന്നു. ജീവനക്കാരുടെ കുറവും കണ്ണൂർ സെൻട്രൽ ജയിലിൽ സുരക്ഷ വീഴ്ചയ്‌ക്ക് കാരണമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.150 ജീവനക്കാർ വേണ്ട ജയിലിൽ നിലവിലുള്ളത് 106 പേർ മാത്രമാണ്. 940 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ള ജയിലിലുള്ളത് 1118 തടവുപുള്ളികളാണ്. ഡിഐജി തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന് ഡിജിപിക്ക് കൈമാറും.















