കണ്ണൂര്‍ : തടവ് ചാടി പിടിയിലായ കൊടുംകുറ്റവാളി ചാർളി തോമസിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നു രാവിലെ 7.20 ഓടെയാണ് കൊണ്ടുപോയത്. അതീവ സുരക്ഷയുള്ള കണ്ണൂര്‍ ജയിലില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് ചാർളി തോമസ് എന്ന ഗോവിന്ദച്ചാമി ജയില്‍ ചാടിയത്.
പിടികൂടിയ ശേഷം ഇന്നലെ വൈകീട്ടോടെ ഇയാളെ കണ്ണൂർ ജയിലിലേക്ക് തന്നെ എത്തിച്ചിരുന്നു. ചാർളി തോമസിന്റെ ജയിൽചാട്ടത്തിൽ സുരക്ഷ വീഴ്‌ച്ച ഉണ്ടായ പശ്ചാത്തലത്തില്‍ നാല് ഉദ്യോഗസ്ഥരെ ജയില്‍ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ ജയിലില്‍ സംഭവിച്ചത് അടിമുടി ഗുരുതര വീഴ്ചയാണെന്ന് വ്യക്തമായിട്ടുണ്ട്.















