പത്തനംതിട്ട: ശബരിമലയിൽ 1,800 ജീവനക്കാരുടെ ഒഴിവുകൾ. ശബരിമല, സന്നിധാനം, പമ്പ, നിലയ്‌ക്കൽ എന്നിവിടങ്ങളിലേക്കാണ് ജീവനക്കാരെ എടുക്കുന്നത്. മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചാണ് ജീവനക്കാരെ നിയമിക്കുന്നത്. താത്ക്കാലിക ജീവനക്കാരുടെ ഒഴിവുകളിലേക്കാണ് ആവശ്യം.
ദിവസവേതന അടിസ്ഥാനത്തിലായിരിക്കും ശമ്പളം നൽകുക. 18-നും 56-നും ഇടയിൽ പ്രായമുള്ള ഹുന്ദുക്കളായ പുരുഷന്മാർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യതയുള്ളത്. ഓഗസ്റ്റ് 16 വരെ അപേക്ഷ നൽകാവുന്നതാണ്. www.travancoredewaswomboard.org എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള മാതൃകയിലാണ് അപേക്ഷിക്കേണ്ടത്.
650 രൂപയാണ് ദിവസവേതനം നൽകുന്നത്. ചീഫ് എഞ്ചിനീയർ, തിരുവിതാകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം 695005 എന്ന വിലാസത്തിലോ tdbsabdw@gmail.com എന്ന ഇയെമിൽ ഐഡിയിലോ അയയ്‌ക്കാവുന്നതാണ്.















