തിരുവനന്തപുരം: ഡിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പാലോട് രവി രാജിവച്ചു. വിവാദമായ ഫോൺ സംഭാഷണത്തെ തുടർന്നാണ് രാജിവച്ചത്. വിവാദങ്ങൾക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വം രാജി ചോദിച്ചുവാങ്ങുകയായിരുന്നു.
പാലോട് രവി സമർപ്പിച്ച രാജിക്കത്ത് സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. സംഘടനയ്‌ക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് ഫോൺ സംഭാഷണം പുറത്തുവിട്ട വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ ജലീലിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായും സണ്ണി ജോസഫ് പറഞ്ഞു.
എൽഡിഎഫിന് തുടർഭരണമുണ്ടാകുമെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിൽ ഉൾപ്പെടെ കോൺഗ്രസിന് തിരിച്ചടി ഉണ്ടാകുമെന്നുമാണ് പാലോട് രവി ഫോണിൽ പറഞ്ഞത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും പാലോട് രവി പറഞ്ഞിരുന്നു.















