പാലക്കാട്: മുണ്ടൂരിൽ രാസലഹരിയുമായി രണ്ട് യുവതികളടക്കം മൂന്നുപേർ പിടിയിൽ. കോഴിക്കോട് ഒഞ്ചിയം സ്വദേശി ആൻസി, മലപ്പുറം ഒറയൂർ സ്വദേശികളായ നൂറ തസ്നിം, മുഹമ്മദ് സാലിഹ് എന്നിവരാണ് പിടിയിലായത്. 53.950 ഗ്രാം മെത്താഫെറ്റമിൻ ഇവരിൽ നിന്നും പിടികൂടി. ഇന്നോവ കാറിൽ നിന്നും സംശയാസ്പദമായ സാഹചര്യത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ലഹരി കടത്ത് സംഘത്തിലെ പ്രധാനിയാണ് ആൻസി. കഴിഞ്ഞ വർഷം പാലക്കാട് ടൗൺ പൊലീസ് ഇവരെ എംഡിഎംഎയുമായി പിടികൂടിയിരുന്നു. കേസിൽ അടുത്തകാലത്താണ് ജാമ്യത്തിൽ ഇറങ്ങിയത്. പുറത്തിറങ്ങിയതിന് ശേഷവും യുവതി രാസലഹരി വിൽപ്പന നടത്തിയിരുന്നു എന്ന് പൊലീസ് പറഞ്ഞു. ആൻസിയിൽ നിന്നും രാസലഹരി വാങ്ങാനാണ് നൂറയും സ്വാലിഹും എത്തിയത്. മൂവരേയും റിമാൻഡ് ചെയ്തു.















