കായംകുളം: കെഎസ്ആർടിസി ബസിന് നേരെ ആക്രമണം. ബൈക്കിലെത്തിയ യുവാക്കൾ കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ ചില്ല് ഹെൽമെറ്റിന് എറിഞ്ഞ് തകർത്തു. കായംകുളത്താണ് സംഭവം.
വണ്ടാനത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്നു ബസ്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്ന് ബസ് ജീവനക്കാർ.
ചില്ല് എറിഞ്ഞു തകർത്തശേഷം യുവാക്കൾ രക്ഷപെട്ടു. കെഎസ്ആർടിസി ജീവനക്കാർ കായംകുളം പൊലീസിൽ പരാതി നൽകി.















