തിരുവനന്തപുരം: നെടുമങ്ങാട് ഡ്യൂട്ടിയിൽ ആയിരുന്ന പൊലീസുകാരെ ദ്രേഹോപദ്രവം എൽപ്പിച്ച കേസിലെ പ്രതി പിടിയിൽ.കൊല്ലങ്കാവ് ചെരുപ്പൂർകോണം ഷാൻ മൻസിലിൽ ശാലു (37) ആണ് അറസ്റ്റിലായത്.
ചൊവ്വ രാത്രി 11 യോടെ നെടുമങ്ങാട് ആലിൻമൂടിന് സമീപത്തെ ബാറിന് മുന്നിൽ ആണ് സംഭവം. പരുക്കേറ്റ സിവിൽ പൊലീസ് ഓഫിസർമാരായ ആകാശ്, രാഹുൽ എന്നിവർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പ്രതിയെ കോടതിയിൽ ഹാജരാക്കും.















