തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രതിസന്ധികൾ തുറന്നുപറഞ്ഞ ഡോ.ഹാരിസ് ഹസനെ കുടുക്കാൻ പുതിയ ആരോപണവുമായി ആരോഗ്യവകുപ്പ് . എംപി ഫണ്ടിൽ നിന്നും വാങ്ങിയ 20 ലക്ഷം രൂപ വിലവരുന്ന ഓസിലോസ്കോപ്പ് കാണാനില്ലെന്നും ഹാരിസിനെതിരെ അന്വേഷണം നടക്കന്നുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ഹാരിസിനെതിരെയുള്ള പ്രതികാര നടപടിയുടെ ഭാഗമായാണ് നീക്കം.
ഡോക്ടർ ഹാരിസിനെതിരായ നടപടി സ്വാഭാവികമാണെന്നും മന്ത്രി പറയുന്നു. അച്ചടക്കലംഘനം ഉണ്ടായിട്ടുണ്ട്. നടപടി എടുക്കാതിരിക്കാനാകില്ല. ഉപകരണം കാണാനില്ലെന്ന് അച്ചടക്കസമിതിയാണ് കണ്ടെത്തിയത്. മുൻപ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടി ല്ലെന്നും മന്ത്രി പറയുന്നു.
അതേസമയം അച്ചടക്ക ലംഘനത്തെക്കുറിച്ച് വികാരാധീനനായാണ് ഹാരിസ് പ്രതികരിച്ചത്. തനിക്കൊപ്പം പലയിടങ്ങലിൽ പ്രവർത്തിച്ചിരുന്നവരാണ് അന്വേഷണ സമിതിയിലുണ്ടായിരുന്നത്. പരാതി എഴുതാനുളള പേപ്പർ പോലും പലപ്പോഴും കയ്യിൽ നിന്നും കാശ് കൊടുത്താണ് വാങ്ങിയിരുന്നതെന്നും ഹാരിസ് പറഞ്ഞു.















