ന്യൂഡൽഹി: കൻവാർ യാത്രയ്‌ക്കിടെയുണ്ടായ വെടിവയ്പ്പിൽ സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഹരിയാനയിലെ സോണിപത് വസതിക്ക് പുറത്ത് വച്ചാണ് വെടിവയ്പ്പുണ്ടായത്. ജൂലൈ 28-നായിരുന്നു സംഭവം. കൃഷൻ കുമാറിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം പ്രതികൾ ഓടിരക്ഷപ്പെടുകയായിരുന്നു.
കൻവാർ യാത്രയുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘർഷമുണ്ടായിരുന്നു. ഇതിൽ ഇടപെടുന്നതിനിടെ കൃഷൻ കുമാറുമായി യുവാക്കൾ വാക്കുതർക്കത്തിൽപ്പെട്ടു. തുടർന്നായിരുന്നു വെടിവയ്പ്. കൊലപാകത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചന നടന്നതായാണ് വിവരം. കൃഷൻ കുമാറിനെ കൂടാതെ മറ്റൊരാളെയും കൊലപ്പെടുത്താൻ പ്രതികൾ ശ്രമിച്ചിരുന്നു.
കൊലപാതകത്തിന് ഉപയോഗിച്ച തോക്കിന് ലൈസൻസില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു.















