കൊൽക്കത്ത: സാഹിത്യകാരൻ പ്രൊഫ. എം കെ സാനു മാഷിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ബംഗാൾ ഗവർണർ സിവി ആനന്ദബോസ്. സാഹിത്യ സാംസ്കാരിക രംഗത്തെ സഹ്യസാനുവായിരുന്നു പ്രൊഫ എം.കെ സാനുവെന്ന് ഗവർണർ ഓർമിച്ചു.
അദ്ധ്യാപകൻ, എഴുത്തുകാരന്‍, പത്രപ്രവർത്തകൻ, പ്രഭാഷകന്‍, ചിന്തകന്‍, സാംസ്കാരിക പ്രവർത്തകൻ തുടങ്ങി വിവിധ നിലകളിൽ മലയാളത്തിന്റെ സാംസ്കാരിക മണ്ഡലത്തിലുടനീളം അദ്ദേഹത്തിന്റെ സംഭാവനകൾ അതുല്യവും അവിസ്മരണീയവുമാണ്. അസാമാന്യമായ ധിഷണാശക്തിയും ഉൾക്കാഴ്ചയും സമന്വയിച്ച പുസ്തകങ്ങളിലൂടെ അദ്ദേഹം മലയാള സാഹിത്യത്തെ സമ്പന്നമാക്കി.
ജീവചരിത്രരചനയിൽ പുതിയൊരു വഴിത്താര തെളിച്ച ശൈലീവല്ലഭനായിരുന്നു സാനു മാഷ്. അദ്ദേഹത്തിന്റെ കഴിഞ്ഞ ജന്മവാർഷികവേളയിൽ ‘ബംഗാൾ – കേരളം സാംസ്കാരികപഥം’ പരിപാടിയുടെ ഭാഗമായുള്ള പ്രഥമ ‘ഗവർണേഴ്സ് ബംഗ-ഭാരത് സമ്മാൻ സമർപ്പിക്കാൻ കഴിഞ്ഞതിൽ അതിയായ ചാരിതാർഥ്യമുണ്ട്- അനുശോചന സന്ദേശത്തിൽ ആനന്ദബോസ് കുറിച്ചു.















