കണ്ണൂർ: സി . സദാനന്ദൻ മാസ്റ്ററുടെ കാലുകൾ വെട്ടിയ എട്ട് സിപിഎം ക്രിമിനലുകൾ 30 വർഷങ്ങൾക്ക് ശേഷം കോടതിയിൽ കീഴടങ്ങി. തലശേരി കോടതിയിലാണ് പ്രതികൾ കീഴടങ്ങിയത്. തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളെ ഇന്ന് കണ്ണൂര്‍ സെന്‍ട്രൽ ജയിലിലേക്ക് മാറ്റും.
സിപിഎമ്മുകാരായ എട്ടു പ്രതികളെയാണ് വിചാരണ കോടതി ശിക്ഷിച്ചത്. ശിക്ഷാവിധിക്കെതിരെ മേൽകോടതികളിൽ അപ്പീൽ നൽകി ജാമ്യത്തിലായിരുന്നു പ്രതികള്‍. സുപ്രീം കോടതിയും അപ്പീൽ തള്ളിയതോടെയാണ് പ്രതികള്‍ കോടതിയിൽ ഹാജരായത്. ഏഴുവര്‍ഷത്തെ തടവാണ് പ്രതികള്‍ക്കെതിരെ വിധിച്ചിരുന്നത്.
1994 ജനുവരി 25-ന് രാത്രി അദ്ദേഹത്തിന്റെ ജന്മഗ്രാമമായ പെരിഞ്ചേരിക്ക് സമീപം വെച്ചാണ് സദാനന്ദൻ മാസ്റ്ററെ ഈ സിപിഎം ഗുണ്ടകൾ പതിയിരുന്ന് ആക്രമിച്ചത്. അവർ അദ്ദേഹത്തിന്റെ രണ്ട് കാലുകളും വെട്ടിമാറ്റി, രക്തം വാർന്ന് ഒഴുകുന്ന രീതിയിൽ റോഡരികിൽ ഉപേക്ഷിച്ചു. കുറെ നേരം കഴിഞ്ഞു പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.എൽപി സ്കൂൾ അധ്യാപകനായിരുന്നു അന്ന് അദ്ദേഹം.
1994 ഫെബ്രുവരി ആറിന് നിശ്ചയിച്ച സഹോദരിയുടെ വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട് ബന്ധുവീടുകൾ സന്ദർശിച്ചു മടങ്ങുകയായിരുന്നു സി . സദാനന്ദൻ മാസ്റ്റർ.















