റായ്പൂർ: നിർബന്ധിത മതപരിവർത്തനത്തിൽ പ്രതിരോധം ശക്തമാക്കി ഹിന്ദു സംഘടനകൾ. ക്രിസ്ത്യൻ മിഷനറിമാർ മതം മാറ്റിയ 35 കുടുംബങ്ങൾ തിരികെ ഹിന്ദുമതം സ്വീകരിച്ചു. നൂറിലധികം പേരാണ് തിരികെയെത്തിയത്. ശക്തി ജില്ലയിൽ നടന്ന വിരാട ഹിന്ദു സമ്മേളനത്തിലാണ് ചടങ്ങ് നടന്നത്.
അഖില ഭാരതീയ ഘർ വാപ്സി അഭിയാൻ മേധാവി പ്രബൽ പ്രതാപ് ജുദേവാണ് ചടങ്ങിന് നേതൃത്വം നൽകി. തുരിധാമി ശിവക്ഷേത്രത്തിൽ ദർശനവും ആരാധനയും നടത്തിയാണ് പരിപാടികൾ ആരംഭിച്ചത്
ഘർ വാപസി പ്രസ്ഥാനത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണിതെന്ന് പ്രബൽ പ്രതാപ് ജുദേവ് പറഞ്ഞു. മതപരിവർത്തനം ലക്ഷ്യമിടുന്ന ദുഷ്ടശക്തികൾക്കെതിരായ ഒരു പ്രസ്ഥാനത്തിന്റെ പ്രഖ്യാപനമാണിത്. സമൂഹം ഒന്നിക്കുമ്പോൾ, മതപരിവർത്തനം പോലുള്ള പ്രതിസന്ധികൾക്കുള്ള പരിഹാരങ്ങൾ സ്വയമേവ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.















