കൊച്ചി: അമ്മൂമ്മയുടെ ആൺസുഹൃത്ത് ലഹരിക്കടിമയാക്കാന്‍ ശ്രമിച്ചെന്ന് 14 കാരന്റെ ഗുരുതര വെളിപ്പെടുത്തല്‍. കഴുത്തില്‍ കത്തിവച്ച് കഞ്ചാവും മദ്യവും നല്‍കിയെന്നും എതിര്‍ത്തപ്പോള്‍ മര്‍ദിച്ചെന്നും ഒൻപതാം ക്ലാസുകാരൻ പറഞ്ഞു. കഞ്ചാവ് കടത്താന്‍ തന്നെ ഉപയോഗിച്ചുവെന്നും വിദ്യാർത്ഥി ആരോപിച്ചു.
പത്തിൽ കൂടുതൽ തവണ കഞ്ചാവ് വലിപ്പിച്ചുണ്ട്. മദ്യവും കുടിപ്പിച്ചിട്ടുണ്ട്. വിമ്മതിച്ചപ്പോൾ മുഖത്ത് തല്ലിയിട്ടുണ്ട്. നോർത്തിൽ നിന്നും വരാപ്പുഴ വരെ സ്കൂട്ടർ ഓടിപ്പിച്ചു. ഒരു പൊതി കൈവശം വയ്‌ക്കാൻ തന്നു. വീട്ടിലെത്തിയപ്പോഴാണ് അത് കഞ്ചാവാണെന്ന് അറിഞ്ഞത്.
കഞ്ചാവും ഹാഷിഷ് ഓയിലും വീട്ടിലാണ് സൂക്ഷിക്കുന്നത്. മുതിർന്നവർക്കും വലിയ ചേട്ടൻമാർക്കും ഇത് കൊടുക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ പുള്ളിയുടെ ബർത്ത്ഡേക്ക് കഞ്ചാവ് ക്ലാസിലെ സുഹൃത്തുക്കൾക്ക് കൊടുക്കാൻ പറഞ്ഞു. എനിക്കാരെയും അറിയില്ലെന്നും പേടിയാണ് എന്നും പറഞ്ഞ് ഒഴിഞ്ഞുമാറി. പുള്ളി ഡാർക്ക് പച്ച ഓയിൽ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞിടയ്‌ക്കാണ് ഇയാൾ വീട്ടിൽ വന്ന് താമസം തുടങ്ങിയത്, 14 കാരൻ പറഞ്ഞു.
മകന്‍റെ സുഹൃത്ത് വഴിയാണ് വിവരങ്ങള്‍ വീട്ടുകാര്‍ അറിഞ്ഞത്. പൊലീസിൽ പരാതി നല്‍കിയതോടെ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെന്നും ഭയന്നാണ് കഴിയുന്നതെന്നും വിദ്യാർത്ഥിയുടെ അമ്മ പറഞ്ഞു.















