ഗായകൻ യേശുദാസിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ നടൻ വിനായകനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. വിനായകൻ പറഞ്ഞ കാര്യങ്ങൾ പ്രതിഷേധാഹർമാണെന്ന് സിനിമ പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്ക ചൂണ്ടിക്കാട്ടി.
കേട്ടാൽ അറയ്‌ക്കുന്ന വാക്കുകളാണ് വിനായകൻ യേശുദാസിനെതിരെ ഉപയോഗിച്ചത്. വിനായകനെക്കാൾ മോശപ്പെട്ട സാമൂഹിക പശ്ചാത്തലത്തിലും സാമ്പത്തിക പ്രതിസന്ധികളിൽ നിന്നുമാണ് ഇന്നു കാണുന്ന ഗാനഗന്ധർവ്വൻ എന്ന നിലയിലേക്ക് യേശുദാസ് വളർന്നത്.
നാലു തലമുറകൾക്ക് എങ്കിലും ശബ്ദമാധുര്യം കൊണ്ട് അനുഭൂതി നിറച്ച കലാകാരനെ സമൂഹമദ്ധ്യത്തിൽ അധിക്ഷേപിക്കുക വഴി വളരെ നിന്ദ്യമായ പ്രവൃത്തിയാണ് വിനായകൻ ചെയ്തിരുക്കുന്നത്. അതിനാൽ വിനായകനെതിരെ ശക്തമായ നിയമനടപടി വേണമെന്നും ഫെഫ്ക മ്യൂസിക് ഡയറക്ടർസ് യൂണിയൻ ആവശ്യപ്പെട്ടു.















