ബീജിംഗ്: ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കായി ടിയാൻജിനിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന സന്ദർശനത്തെ ചൈന സ്വാഗതം ചെയ്തു . 2019 ന് ശേഷം പ്രധാനമന്ത്രി മോദിയുടെ ആദ്യ ചൈനാ സന്ദർശനമാണിത്. ഈ മാസം അവസാനമാണ് സന്ദർശനം നടക്കുന്നത്.
ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ നടക്കുന്ന ഉച്ചകോടിയിൽ എല്ലാ എസ്‌സിഒ അംഗരാജ്യങ്ങളും 10 അന്താരാഷ്‌ട്ര സംഘടനകളുടെ തലവന്മാരും ഉൾപ്പെടെ 20 ലധികം രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു.
സംഘടന ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ എസ്‌സിഒ മീറ്റാണിത്, “ഉച്ചകോടി ഐക്യദാർഢ്യത്തിന്റെയും സൗഹൃദത്തിന്റെയും ഫലപ്രദമായ ഫലങ്ങളുടെയും ഒരു ഒത്തുചേരലായിരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു” എന്ന് ഗുവോ ജിയാകുൻ പറഞ്ഞു.
എസ്‌സിഒയിൽ നിലവിൽ ചൈന, ഇന്ത്യ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, പാകിസ്ഥാൻ, താജിക്കിസ്ഥാൻ, ഇറാൻ, ഉസ്‌ബെക്കിസ്ഥാൻ ഒമ്പത് അംഗരാജ്യങ്ങളുണ്ട്.















