ആലപ്പുഴ: ആരോഗ്യകേരളം തകർന്നടിയുന്നതിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന്റെ സുരക്ഷ കൂട്ടി. ആലപ്പുഴയിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 15 അംഗ പൊലീസ് സംഘമാണ് ആരോഗ്യമന്ത്രിക്കൊപ്പമുള്ളത്.
ആലപ്പുഴ നോർത്ത്- സൗത്ത് സ്റ്റേഷനിലെ പൊലീസുകാരാണ് മന്ത്രിയുടെ സുരക്ഷാ സംഘത്തിലുള്ളത്. ആരോഗ്യ മന്ത്രിക്കെതിരെ ഏത് നിമിഷം വേണമെങ്കിലും പ്രതിഷേധമുണ്ടാകാമെന്നും ഇത് ഭയന്നാണ് സുരക്ഷ കൂട്ടിയതെന്നുമാണ് ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ആരോഗ്യ മന്ത്രിക്ക് ഇന്ന് ജില്ലയിൽ നിരവധി പരിപാടികളുണ്ട്. അവിടെയെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
വീണ ജോർജിനെതിരെ സ്വന്തം അണികൾക്കിടയിൽ പോലും അമർഷം പുകയുകയാണ്. കോട്ടയം മെഡിക്കൽ കോളജിന്റെ തകർച്ച മുതൽ സ്വന്തം വീഴ്ച മറച്ചുവയ്‌ക്കാൻ ഇടത് അനുഭാവിയായ ഡോ. ഹാരിസിനെ കള്ളനാക്കാനുള്ള വീണ ജോർജിറെ ശ്രമം വരെ ഇതിന് കാരണമാണ്. അതിനാൽ തന്നെ ഏത് സമയത്ത് വേണമെങ്കിലും പ്രതിഷേധം ഉയരാനുള്ള സാധ്യതയും മുന്നിൽ കാണുന്നുണ്ട്.















