കണ്ണൂർ : സി സദാനന്ദൻ എം പി യുടെ കാലു വെട്ടിയ കേസിലെ പ്രതികളെ പി ജയരാജൻ സന്ദർശിച്ചു. നിലവിൽ ജയിൽ ഉപദേശക സമിതി അംഗമാണ് ജയരാജൻ. അസുഖമുള്ള പ്രതികൾക്ക് ചികിത്സ ഒരുക്കാനും അദ്ദേഹം നിർദേശം നൽകി.
പ്രതികളെയും കുടുംബങ്ങളെയും നേരിട്ട് കാണുമെന്ന് പി ജയരാജൻ മുൻപ് പറഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയായാണ് ജയിൽ സന്ദർശനം. കേസുമായി ബന്ധപ്പെട്ട് ശിക്ഷ അനുഭവിക്കുന്നവർ നിരപരാധികളാണെന്നാണ് സിപിഎം നേതാക്കളുടെ അവകാശവാദം. അതുകൊണ്ട് അവർക്ക് പൂർണ പിന്തുണ ഉണ്ടായിരിക്കുമെന്നും സിപിഎം ഉറപ്പ് നൽകി.
പ്രതികളെ കാണാൻ കെ കെ ശൈലജ എംഎൽഎ, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാജേഷ് എന്നിവരും എത്തിയിരുന്നു.















