തൃശൂർ : തൃശൂർ സമർപ്പണ ട്രസ്റ്റിന്റെ രാമായണ ഫെസ്റ്റ് 2025 ഓഗസ്റ്റ് 10 ഞായറാഴ്ച രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ തൃശ്ശൂർ തിരുവമ്പാടി കൺവെൻഷൻ സെന്റർ നന്ദനം ഹാളിൽ നടക്കും.
രാവിലെ 9 മുതൽ രാമായണപാരായണ മത്സരവും രാമായണ ക്വിസ് മത്സരവും നടക്കും. തുടർന്ന് 11 30ന് ശബരി സൽക്കാര സദ്യ ഉണ്ടായിരിക്കും. ഉച്ചയ്‌ക്ക് രണ്ടുമണിക്ക് തായമ്പക, പിന്നീട് തിരുവാതിരകളി, ഫാഷൻ ഷോ സംഘനൃത്തം എന്നിവ നടക്കും.
വൈകിട്ട് 5 30ന് സാംസ്കാരിക സമ്മേളനം. ഈ സമ്മേളനത്തിൽ വാല്മീകി , രാമായണ പുരസ്കാര സമർപ്പണങ്ങൾ നടക്കും. ഇത്തവണത്തെ വാല്മീകി പുരസ്കാരം എം ജയചന്ദ്രനും, രാമായണ പുരസ്കാരം കവി രാജീവ് ആലുങ്കലിനും ആണ് ലഭിച്ചിരിക്കുന്നത്. സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ്. സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ പങ്കെടുക്കും.















