കണ്ണൂർ : പരിയാരം ശ്രീസ്ഥയിൽ രണ്ട് മക്കളുമായി കിണറ്റിൽ ചാടി യുവതി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിൽസയിലായിരുന്ന കുട്ടി മരിച്ചു. ധനേഷ്-ധനജ ദമ്പതികളുടെ മകൻ ധ്യാൻ കൃഷ്‌ണ(6)ആണ് മരിച്ചത്.
ജൂലായ്-25 ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. അമ്മ ധനജ രണ്ട് മക്കളുമായി കിണറിലേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാര്‍ അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചു. തുടർന്ന് അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് മൂന്ന് പേരെയും പുറത്തെടുത്തത്. ഭർതൃവീട്ടുകാര്‍ യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് പരാതിയുണ്ട്.
സംഭവത്തില്‍ ഭര്‍തൃമാതാവ് ശ്യാമളയുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു.മകന്റെ ഭാര്യ എന്ന പരിഗണന കൊടുക്കാതെ ഭര്‍ത്താവിനോടൊത്ത് സുഖിച്ചു ജീവിക്കാന്‍വിടില്ലെന്ന് ഭീഷണിപ്പെടുത്തി മാനസിക-ശാരീരിക പീഡനങ്ങള്‍ നടത്തിയതിനാണ് കേസ്.കണ്ണപുരം കീഴറ വള്ളഉുവന്‍കടവിലെ പടിഞ്ഞാറേപുരയില്‍ പി.പി.ധനജ(30)യുടെ പരാതിയിലാണ് കേസ്.















