തിരുവനന്തപുരം :ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ട അതുല്യയുടെ ഭർത്താവ് സതീഷ് തിരുവനന്തപുരം എയർപോർട്ടിൽ പോലീസിന്റെ കസ്റ്റഡിയിൽ. ഇയാളെ കൊല്ലം ക്രൈം ബ്രാഞ്ച് സംഘം ഏറ്റുവാങ്ങും.
സതീഷിന് മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്. കൊല്ലത്ത് എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി ബോണ്ട് നടപ്പാക്കി ചെയ്ത് ജാമ്യത്തിൽ വിടും.
കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിനി അതുല്യയുടെ മരണത്തില്‍ ഭര്‍ത്താവ് സതീഷിന് പങ്കുണ്ടെന്ന് കാട്ടി സഹോദരി അഖില ഷാര്‍ജ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജൂലൈ 19-ന് പുലര്‍ച്ചെയാണ് അതുല്യ മരിച്ചത്. ഭര്‍ത്താവ് സതീഷ് ശങ്കറിന്റെ പീഡനമാണ് അതുല്യയുടെ മരണകാരണമെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. സതീഷ് മര്‍ദിക്കുന്ന ദൃശ്യങ്ങളും സുഹൃത്തുക്കളോട് ക്രൂര പീഡനത്തിന്റെ കാര്യങ്ങള്‍ അതുല്യ പറയുന്ന ശബ്ദ സന്ദേശങ്ങളും പുറത്തുവന്നിരുന്നു.
മദ്യപിച്ച് വീട്ടിലെത്തിയ ശേഷം സതീഷ് തന്നെ ക്രൂരമായി മര്‍ദിക്കുമായിരുന്നുവെന്ന് അതുല്യ ബന്ധുവിനോട് പറഞ്ഞിട്ടുണ്ട്. അതുല്യ തൂങ്ങിമരിച്ചെന്ന വിവരമാണ് ബന്ധുക്കള്‍ അറിയുന്നത്.















