കണ്ണൂർ: തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ അവഹേളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍. പ്ലാംപാനിയെ അവസരാവാദിയെന്നാണ് ഗോവിന്ദൻ വിശേഷിപ്പിച്ചത്. കണ്ണൂർ ജില്ലയിൽ നടന്ന പരിപാടിയിലായിരുന്നു ഗോവിന്ദന്‍റെ പരിഹാസവും അവഹേളനവും നിറഞ്ഞ പരാമർശം.
പ്ലാംപാനിയെ പോലെ അവസരവാദം ഇത്രയും ശക്തമായി പറയുന്ന മറ്റൊരാളില്ല. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോൾ ബിജെപിക്കെതിരെ പറഞ്ഞു. ജാമ്യം കിട്ടിയപ്പോള്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്തുതി. അച്ചന്മാര്‍ കേക്കും കൊണ്ട് ആർഎസ്എസ് ഓഫീസിൽ സോപ്പിടാന്‍ പോയെന്നും ഗോവിന്ദൻ പറഞ്ഞു.















