തിരുവനന്തപുരം: നിർധനരായ രോഗികൾക്ക് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അത്യാധുനിക റോബോട്ടിക് സർജറി ഇനി സൗജന്യം. സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ രോഗികൾക്ക് എൽഐസി ഇന്ത്യയുമായി ചേർന്നാണ് സൗജന്യ ശസ്ത്രക്രിയയ്‌ക്ക് സൗകര്യം നൽകുന്നതെന്ന് ആർ സി സി ഡയറക്ടർ ഡോ. രേഖ എ നായർ പറഞ്ഞു
2025 – 26 വർഷത്തിൽ 100 രോഗികൾക്ക് സൗകര്യം ലഭ്യമാകും. ഇതിനായി 1.25 കോടി രൂപ എൽഐസിയുടെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടിൽ നിന്നും ആർസിസിക്ക് കൈമാറുന്നതിന് ധാരണയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിലും എൽ.ഐ.സി ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ നടപ്പാക്കുന്ന പദ്ധതിയിലൂടെ ഒരു കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ ആർസിസിക്ക് നൽകിയിരുന്നു.
സര്‍ജിക്കല്‍ റോബോട്ടിന്റെ സഹായത്തോടെ നടത്തുന്ന ശസ്ത്രക്രിയയാണു റോബോട്ടിക് സര്‍ജറി. കമ്പ്യൂട്ടര്‍ നിയന്ത്രിത റോബോട്ടിക് കൈകള്‍ ഉപയോഗിച്ചുള്ള ശസ്ത്രക്രിയയ്‌ക്ക് കൂടുതല്‍ കൃത്യതയുണ്ട്. ത്രിമാനദൃശ്യങ്ങള്‍ നിരീക്ഷിച്ച് ശസ്ത്രക്രിയാവിദഗ്ധനാണ് റോബോട്ടിക് കൈകള്‍ നിയന്ത്രിക്കുന്നത്. ആഴമേറിയതും ബുദ്ധിമുട്ടുള്ളതുമായ സ്ഥലങ്ങളിലെ ശസ്ത്രക്രിയ കൂടുതല്‍ വിജയകരമായി ചെയ്യാനാകും. ഓപ്പണ്‍ സര്‍ജറിയെ അപേക്ഷിച്ച് രോഗി ആശുപത്രിയില്‍ കഴിയേണ്ടസമയം കുറയ്‌ക്കാനാകുമെന്നതും ചെറിയ മുറിവായതിനാല്‍ അണുബാധസാധ്യത കുറവാണെന്നതുമാണ് റോബോട്ടിക് സർജറിയുടെ പ്രത്യേകകൾ.
ശസ്ത്രക്രിയയ്‌ക്കിടെയുള്ള രക്തസ്രാവവും കുറവായിരിക്കുംസംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സർജറി വിജയകരമായി നടത്തിയതും ആർ സി സിയിലാണ്. 150 ൽ അധികം റോബോട്ടിക് ശസ്ത്രക്രിയകൾ ഇതിനോടകം ആർ സി സി യിൽ ചെയ്തു കഴിഞ്ഞു.















