കണ്ണൂർ: മയ്യിലിൽ രക്ഷാബന്ധൻ പരിപാടിക്ക് നേരെ സിപിഎം അക്രമം. മയ്യിൽ ഗോപാലൻ പീടികയിലാണ് സംഭവം. രക്ഷാബന്ധൻ പരിപാടി നടക്കുന്നതിനിടെ സംഘടിച്ചെത്തിയ സിപിഎമ്മുകാർ അക്രമം അഴിച്ചുവിടുകയായിരുന്നു. ആർഎസ്എസ് കണ്ണൂർ ഖണ്ഡ് വിദ്യാർത്ഥി പ്രമുഖ് എ വി രജിത്ത്, മുല്ലക്കൊടി മണ്ഡൽ കാര്യവാഹ് സുനിൽ എന്നിവർക്ക് പരിക്കേറ്റു.
കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെയാണ് അമ്പതോളം വരുന്ന സിപിഎം പ്രവർത്തകർ രക്ഷബന്ധൻ പരിപാടിയിലേക്ക് അതിക്രമിച്ച് കയറിയത്. തുടർന്ന് കണ്ണിൽ കണ്ടവരെയൊക്കെ ഇവർ മർദ്ദിച്ചു. ഇത് തടയാൻ ശ്രമിക്കവേയാണ് രജിത്തിനെയും സുനിലിനെയും അക്രമിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഇരുവരും മയിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. 25 സിപിഎം പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ് പ്രദേശം. ആർഎസ്എസിന് പ്രദേശത്ത് വർദ്ധിച്ച് വരുന്ന സ്വാധീനം സിപിഎമ്മിനെ അലോസരപ്പെടുത്തുന്നുണ്ട്. സിപിഎം ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തിനെതിരെ ജില്ലയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.















