ന്യൂഡൽഹി : 1947-ലെ വിഭജനകാലത്ത് ദശലക്ഷക്കണക്കിന് ആളുകൾ നേരിട്ട ബുദ്ധിമുട്ടുകൾ ഓർമ്മിച്ച് കൊണ്ട് പ്രധാന മന്ത്രി നരേന്ദ്ര മോദി വിഭജന ഭീകരതാ അനുസ്മരണ ദിന സന്ദേശം പങ്കു വെച്ചു.
വിഭജനത്തോടനുബന്ധിച്ച് എണ്ണമറ്റ ആളുകൾ സഹിച്ച “കലാപത്തെയും വേദനയെയും” കുറിച്ച് അദ്ദേഹം അനുസ്മരിച്ചു, സങ്കൽപ്പിക്കാനാവാത്ത നഷ്ടത്തിന് ശേഷം ജീവിതം പുനർനിർമ്മിക്കുന്നതിൽ അവർ പ്രദർശിപ്പിച്ച ധൈര്യത്തെയും ഉല്പതിഷ്ണുതയെയും അദ്ദേഹം പ്രശംസിച്ചു. ദുഃഖത്തിന്റെ മാത്രമല്ല, ധൈര്യത്തിന്റെയും ദിനമാണിതെന്ന് അദ്ദേഹം ഭാരത പൗരന്മാരെ ഓർമ്മിപ്പിച്ചു.
“നമ്മുടെ ചരിത്രത്തിലെ ആ ദാരുണമായ അധ്യായത്തിൽ എണ്ണമറ്റ ആളുകൾ സഹിച്ച കലാപങ്ങളെയും വേദനയെയും അനുസ്മരിച്ചുകൊണ്ടാണ് ഇന്ത്യ #PartitionHorrorsRemembranceDay ആചരിക്കുന്നത്. അവരുടെ മനക്കരുത്തിനെ ആദരിക്കാനും…സങ്കൽപ്പിക്കാനാവാത്ത നഷ്ടത്തിന് ശേഷം ജീവിതം പുനർനിർമ്മിക്കുന്നതിൽ അവർ പ്രദർശിപ്പിച്ച ധൈര്യത്തെയും ഉല്പതിഷ്ണുതയെയും അവരുടെ പുനരുജ്ജീവന കഴിവിനെയും ആദരിക്കാനുമുള്ള ഒരു ദിവസം കൂടിയാണിത്. ദുരിതമനുഭവിച്ചവരിൽ പലരും തങ്ങളുടെ ജീവിതം പുനർനിർമ്മിക്കുന്നതിനും ശ്രദ്ധേയമായ നാഴികക്കല്ലുകൾ കൈവരിക്കുന്നതിനും ശ്രമിച്ചു. രാജ്യത്തെ ഐക്യം ശക്തിപ്പെടുത്താനുള്ള നമ്മുടെ ഉത്തരവാദിത്തത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം.”
ചരിത്രത്തിലെ വേദനാജനകമായ അധ്യായത്തെക്കുറിച്ച് ചിന്തിക്കാൻ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ പങ്കുവെച്ച വൈകാരികമായ സന്ദേശത്തിൽ പറഞ്ഞു.















