തിരുവനന്തപുരം: ധീരതയ്‌ക്കും വിശിഷ്ട സേവനത്തിനുമുള്ള രാഷ്‌ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് എസ്പി അജിത് വിജയനാണ് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് 10 പേര്‍ക്ക് സ്തുസ്ത്യര്‍ഹമായ സേവനത്തിനുള്ള മെഡല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
1090 പേര്‍ക്കാണ് ഇത്തവണ മെഡല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 233 പേര്‍ക്ക് ധീരതയ്‌ക്കും 99 പേര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള മെഡലുകളാണ് ലഭിച്ചത്. 758 പേര്‍ക്ക് സ്തുസ്ത്യര്‍ഹമായ സേവനത്തിനുള്ള മെഡലുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 99 വിശിഷ്ട സേവന മെഡലുകളില്‍ 89 എണ്ണം പൊലീസ് സര്‍വീസിന് ആണ്. അഞ്ചെണ്ണം ഫയര്‍ സര്‍വീസിന് ലഭിച്ചു.
മൂന്നെണ്ണം സിവില്‍ ഡിഫന്‍സ് ആന്‍ഡ് ഹോം ഗാര്‍ഡ് സര്‍വീസിനാണ്. കറക്ഷണല്‍ സര്‍വീസിന് രണ്ടെണ്ണമുണ്ട്.
എസ്‍പി ശ്യാംകുമാർ വാസുദേവൻ, എസ്പി രമേശ് കുമാർ, എസ്‍പി ബാലകൃഷ്ണൻ നായർ, അസിസ്റ്റന്റ് കമാൻഡന്റ് ഇ വി പ്രവി, ഡിവൈഎസ്പി യു പ്രേമൻ, ഡെപ്യൂട്ടി കമാൻഡന്റ് സുരേഷ് ബാബു, ഇൻസ്പെക്ടർ രാംദാസ് ഇളയടത്ത്, ഹെഡ് കോൺസ്റ്റബിൾ മോഹനകുമാർ രാമകൃഷ്ണ പണിക്കർ, ഹെഡ് കോൺസ്റ്റബിൾ കെ പി സജിഷ, ഹെഡ് കോൺസ്റ്റബിൾ എസ് എസ് ഷിനിലാൽ- എന്നിവരാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡലിന് കേരളത്തിൽനിന്ന് അർഹരായത്.















