വെറും 25 മിനിറ്റിൽ തീർത്തു, വർഷങ്ങളായി ഭീകരപ്രവർത്തനങ്ങൾ നടത്തിയിരുന്ന പാകിസ്ഥാന് മറുപടി നൽകേണ്ടത് അനിവാര്യമായിരുന്നു: ഓപ്പറേഷൻ സിന്ദൂരിനെ കുറിച്ച് ഉദ്യോ​ഗസ്ഥർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെറും 25 മിനിറ്റിൽ തീർത്തു, വർഷങ്ങളായി ഭീകരപ്രവർത്തനങ്ങൾ നടത്തിയിരുന്ന പാകിസ്ഥാന് മറുപടി നൽകേണ്ടത് അനിവാര്യമായിരുന്നു: ഓപ്പറേഷൻ സിന്ദൂരിനെ കുറിച്ച് ഉദ്യോ​ഗസ്ഥർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2025, 03:59 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവച്ച് കേണൽ സോഫിയ ഖുറേഷിയും വിം​ഗ് കമാൻഡർ വ്യോമിക സിം​ഗും. വർഷങ്ങളായി നീണ്ടുനിന്ന പാകിസ്ഥാന്റെ പ്രകോപനത്തിന് മറുപടി നൽകേണ്ടത് അനിവാര്യമായിരുന്നെന്നും അതാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ യാഥാർത്ഥ്യമാക്കിയതെന്നും സോഫിയ ഖുറേഷി പറഞ്ഞു. ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന കോൻ ബനേ​ഗാ കരോർപതി എന്ന ടെലിവിഷൻ ചാനലിൽ നടന്ന അഭിമുഖത്തിലാണ് പ്രതികരണം. പരിപാടിയുടെ പ്രമോ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

“വെറും 25 മിനിറ്റിലാണ് ഓപ്പറേഷൻ സിന്ദൂർ പൂർത്തിയാക്കിയത്. അന്ന് പുലർച്ചെ 1.05 മുതൽ 1.30 വരെയുള്ള സമയം. ഇത്ര ചെറിയ സമയത്തിനുള്ളിൽ അവരുടെ എല്ലാ പരിപാടികളും ഞങ്ങൾ അവസാനിപ്പിച്ചു. പാകിസ്ഥാന്റെ ഭീകരപ്രവർത്തനങ്ങൾ തുടർച്ചയായി നടക്കുന്നുണ്ട്. അതിനൊരു മറുപടി ആവശ്യമായിരുന്നു. അതിനാലാണ് ഓപ്പറേഷൻ സിന്ദൂർ ആസൂത്രണം ചെയ്തതെന്നും” വ്യോമിക സിം​ഗ് പറഞ്ഞു.

ഓ​ഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടിയിലാണ് ഓപ്പറേഷൻ സിന്ദൂരിനെ കുറിച്ച് ലോകത്തോട് വിളിച്ചുപറഞ്ഞ രാജ്യത്തിന്റെ അഭിമാനമായ നാരീശക്തികളെ പരിജയപ്പെടുത്തുന്നത്. പരിപാടിയുടെ പ്രമോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.

ഓപ്പറേഷൻ സിന്ദൂറിലെ അനുഭവങ്ങളാണ് ഉദ്യോ​ഗസ്ഥർ പങ്കുവക്കുന്നത്. പാകിസ്ഥാനെതിരെ നടന്ന ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാൻ ഇന്ത്യൻ സൈന്യം തെരഞ്ഞെടുത്ത പെൺപുലികളായിരുന്നു വ്യോമിക സിം​ഗും സോഫിയ ഖുറേഷിയും. ഇവർക്കൊപ്പം നാവികസേന കമാൻഡർ പ്രേർണ ദിയോസ്താലിയും പരിപാടിയിൽ അതിഥിയായി എത്തുന്നുണ്ട്.

Tags: Operation SindoorSofiya QureshiVyomika SinghPrerna Deosthalee
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies