ധർമ്മസ്ഥലയെ അപമാനിച്ച സംഭവത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകയിൽ പ്രതിഷേധം ശക്തമാകുന്നു
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ധർമ്മസ്ഥലയെ അപമാനിച്ച സംഭവത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകയിൽ പ്രതിഷേധം ശക്തമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2025, 05:46 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ക്ഷേത്രനഗരമായ ധർമ്മസ്ഥലയെ അപമാനിച്ച സംഭവത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കർണാടകയിൽ പ്രതിഷേധം ശക്തമാകുന്നു. ധർമ്മസ്ഥല ക്ഷേത്രത്തെയും അതിന്റെ ധർമ്മാധികാരിയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയ്‌ക്കെതിരെ ജനവികാരം ഇരമ്പുന്ന റാലികൾ കർണാടകയുടെ പല ഭാഗത്തും നടക്കുകയാണ്.
പുണ്യക്ഷേത്രനഗരത്തെ ലക്ഷ്യമിട്ടു നടക്കുന്ന അപകീർത്തികരമായ പരാമർശങ്ങളെയും വ്യാജ ആരോപണങ്ങളെയും അപലപിച്ചു കൊണ്ട് കർണാടകയിൽ വിവിധ ജില്ലകളിലായി വൻ പ്രതിഷേധങ്ങൾ നടന്നു.

ചിക്കമഗളൂരുവിൽ, താലൂക്ക് ഓഫീസ് മുതൽ ആസാദ് പാർക്ക് വരെ രണ്ട് കിലോമീറ്റർ നീളത്തിൽ നടന്ന പ്രതിഷേധ മാർച്ചിൽ 2,000-ത്തിലധികം ഭക്തർ പങ്കെടുത്തു. ഭക്തിഗാനങ്ങൾ ആലപിച്ചും വാദ്യോപകരണങ്ങൾ വായിച്ചും നൂറുകണക്കിന് സ്ത്രീകൾ റാലിയിൽ പങ്കുചേർന്നു. ഇപ്പോൾ നടക്കുന്നത് ധർമ്മസ്ഥലയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്ന് വിശേഷിപ്പിച്ച അവർ അത്തരം നീക്കങ്ങളെ അപലപിച്ചു.

കൊപ്പലിൽ, ഈശ്വർ പാർക്കിൽ നിന്ന് ഡിസി ഓഫീസിലേക്ക് നടന്ന റാലിയിൽ ആയിരക്കണക്കിന് സ്ത്രീകൾ പങ്കെടുത്തു. ക്ഷേത്രത്തെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി മുസ്ലീം സ്ത്രീകളും അതിൽ പങ്കുചേർന്നു.

യാദ്ഗിറിൽ, ധർമ്മസ്ഥല ഭക്തജന ഫോറം അംഗങ്ങൾ സുഭാഷ് സർക്കിളിൽ നിന്ന് ഡിസി ഓഫീസിലേക്ക് റാലി നടത്തി, മഞ്ജുനാഥ ക്ഷേത്രത്തെ അപകീർത്തിപ്പെടുത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് റാലിയിൽ ആവശ്യമുയർന്നു.

മൈസൂരുവിൽ, ധർമ്മാധികാരി വീരേന്ദ്ര ഹെഗ്ഗഡെയെ പിന്തുണച്ച് പ്ലക്കാർഡുകൾ പിടിച്ച് ആയിരക്കണക്കിന് സ്ത്രീകൾ ഓൾഡ് ഡയറി സർക്കിളിൽ നിന്ന് ഡിസി ഓഫീസിലേക്ക് മാർച്ച് നടത്തി. എസ്‌ഐടി അന്വേഷണത്തിൽ സുതാര്യത വേണമെന്നും ഹിന്ദു ക്ഷേത്രങ്ങൾക്ക് സംരക്ഷണം നൽകണമെന്നും ഭക്തർ ആവശ്യപ്പെട്ടു. ക്ഷേത്രത്തെ അപകീർത്തിപ്പെടുത്തുന്നവർ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് ഭക്തർ മുന്നറിയിപ്പ് നൽകി.

കലബുറഗിയിൽ, ജഗത് സർക്കിളിൽ നിന്ന് ഡിസി ഓഫീസിലേക്ക് റാലി നടത്തി. വ്യാജ യൂട്യൂബർമാർക്കും ധർമ്മസ്ഥലയുടെ പ്രതിച്ഛായയ്‌ക്ക് കളങ്കം വരുത്തുന്ന വ്യക്തികൾക്കുമെതിരെ നടപടിയെടുക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
“ഞങ്ങൾ ധർമ്മസ്ഥലയ്‌ക്കും അതിന്റെ ധർമ്മാധികാരിക്കും ഒപ്പമാണ്” എന്ന് ഉറപ്പിച്ചു പറഞ്ഞു കൊണ്ട് എല്ലാ ജില്ലകളിലും, പ്രതിഷേധക്കാർ ഡെപ്യൂട്ടി കമ്മീഷണർമാർ വഴി സർക്കാരിന് മെമ്മോറാണ്ടങ്ങൾ സമർപ്പിച്ചു .

Tags: Dharmasthala mass burial case
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies