പാലക്കാട്: അരിയൂര്‍ സഹകരണ ബാങ്കില്‍ ക്ലാര്‍ക്കായി സ്ഥാനക്കയറ്റം ലഭിക്കുന്നതിനായി മഗധ യൂണിവേഴ്‌സിറ്റിയുടെ ഡിഗ്രിയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് വ്യക്തമായതോടെ ജില്ലാ പഞ്ചായത്തംഗവും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുമായ ഗഫൂര്‍ കോല്‍ക്കളത്തിനെതിരെ പൊലീസ് കേസെടുത്തു. തെങ്കര ഡിവിഷൻ അംഗമാണ് ഗഫൂര്‍ കോല്‍ക്കളം.
ബാങ്കിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനാരനായിരുന്ന ഗഫൂര്‍ ക്ലാര്‍ക്കായി ഉദ്യോഗക്കയറ്റത്തിനായി ബീഹാറിലെ മഗധ യൂണിവേഴ്‌സിറ്റിയുടെ ബികോം (കോഓപ്പറേഷന്‍) ഡിഗ്രിയുടെ വ്യാജ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയത്. വകുപ്പുതല അന്വേഷണത്തില്‍ ഇത് വ്യക്തമായി. ഇതേത്തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ബാങ്കിലെ മറ്റൊരു ജീവനക്കാരനായ അബ്ദുള്‍ റഷീദിനെതിരെയും സമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന്‌റെ പേരില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. നിയോജക മണ്ഡലം സെക്രട്ടറിയാണ് അബ്ദുള്‍ റഷീദ്.















