രാമായണത്തിനെതിരായ എസ്എഫ്‌ഐ പ്രതിഷേധം സാംസ്‌കാരിക നിന്ദ: തപസ്യ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

രാമായണത്തിനെതിരായ എസ്എഫ്‌ഐ പ്രതിഷേധം സാംസ്‌കാരിക നിന്ദ: തപസ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2025, 04:59 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ‘മലയാളിയുടെ രാമായണകാലങ്ങള്‍’ എന്ന പേരില്‍ തിരൂരിലെ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നടന്ന സെമിനാറിനെതിരെ സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ നടത്തിയ അക്രമാസക്തമായ പ്രതിഷേധം ഒരേസമയം ഭാരതത്തിന്റെ സംസ്‌കാരത്തിനും കേരളത്തിലെ അക്കാദമിക് സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നാക്രമണമാണെന്ന് തപസ്യ കലാസാഹിത്യവേദി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളുമായി ലോകോത്തര കാവ്യമെന്ന് ഭാരതത്തിനകത്തും പുറത്തും പ്രശംസിക്കപ്പെടുന്ന രാമായണത്തെയും, കോടിക്കണക്കിന് ജനത ആദര്‍ശ പുരുഷനായി കാണുന്ന ശ്രീരാമനെയും അപകീര്‍ത്തിപ്പെടുത്തുന്ന സംസ്‌കാര ഹീനമായ പ്രവൃത്തിയാണ് എസ്എഫ്ഐയില്‍ നിന്ന് ഉണ്ടായത്. ഈ ഇടതു ഫാസിസം ഭാരതീയ സംസ്‌കാരത്തെ സ്നേഹിക്കുന്ന മൂല്യബോധമുള്ള ആര്‍ക്കും അംഗീകരിക്കാനാവില്ല.

മലയാള സര്‍വകലാശാലയുടെ മുന്‍ വിസിയും മലയാളികളുടെ പ്രിയപ്പെട്ട കവിയുമായ കെ. ജയകുമാറും, കവിയും ഭാഷാ പണ്ഡിതനും പ്രമുഖ പരിഭാഷകനുമൊക്കെയായ ദേശമംഗലം രാമകൃഷ്ണനും മലയാള സര്‍വകലാശാല വിസി പ്രൊഫ. സി.ആര്‍. പ്രസാദും, പുതുതലമുറയിലെ ശ്രദ്ധേയനായ സാഹിത്യ നിരൂപകനും ദല്‍ഹി സര്‍വകലാശാലയിലെ അസി. പ്രൊഫസറുമായ ഡോ. പി. ശിവപ്രസാദും പങ്കെടുത്ത സെമിനാറിനെതിരെയുള്ള എസ്എഫ്ഐയുടെ ആസൂത്രിത പ്രതിഷേധം അക്കാദമിക് സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും അപകടപ്പെടുത്തുന്നതാണ്.

തിരൂര്‍ തുഞ്ചത്താചാര്യന്റെ ജന്മനാടാണ്. തുഞ്ചന്‍പറമ്പില്‍ ആ മഹാത്മാവിന്റെ പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കാത്ത മതമൗലികവാദികളെ പ്രീതിപ്പെടുത്താനാണ് എസ്എഫ്ഐ ശ്രമിക്കുന്നത്. തുഞ്ചന്റെ പ്രതിമക്കുള്ള വിലക്ക് ആചാര്യന്റെ നവോത്ഥാന കൃതിയായ അധ്യാത്മരാമായണത്തിനും കൊണ്ടുവരിക എന്ന അജണ്ടയാണ് എസ്എഫ്‌ഐയുടെ പ്രതിഷേധത്തിന് പിന്നിലുള്ളത്. അക്കാദമിക് സ്ഥാപനങ്ങളില്‍ മതവിഭാഗീയത അടിച്ചേല്‍പ്പിക്കുന്ന ജിഹാദി ശക്തികളുമായി ഇതിനുള്ള ബന്ധം തള്ളിക്കളയാനാവില്ല. റുബായിഷ് എന്ന അല്‍ഖ്വയ്ദ ഭീകരനെ കേരളത്തിലെ ഒരു സര്‍വകലാശാലയുടെ പാഠ്യപദ്ധതിയില്‍ കവിയായി അവതരിപ്പിച്ചപ്പോള്‍ അതിനെ പിന്തുണയ്‌ക്കുകയാണല്ലോ എസ്എഫ്‌ഐ ചെയ്തത്.

ഭാരതത്തെ തുണ്ടം തുണ്ടമാക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്ലാമിക മതമൗലികവാദികള്‍ ദല്‍ഹിയിലെ സര്‍വ്വകലാശാലയില്‍ നടത്തിയ പ്രതിഷേധത്തിന്റെ പ്രതിഫലനമാണ് മലയാള സര്‍വകലാശാലയിലെ എസ്എഫ്ഐയുടെ പ്രതിഷേധത്തിലും കാണാന്‍ കഴിയുന്നത്. കേരളത്തിന്റെ രാഷ്‌ട്രീയ രംഗത്തും സാംസ്‌കാരിക മേഖലയിലും രൂപപ്പെട്ടിരിക്കുന്ന ഈ ഇടതു-ജിഹാദി സഖ്യത്തെ തുറന്നുകാട്ടേണ്ടിയിരിക്കുന്നു.

കേരളത്തിന്റെ ഭാവിയെ ഇരുളിലേക്ക് നയിക്കുന്ന ഈ ശക്തികളെ ചെറുക്കാന്‍ സംസ്‌കാരത്തെയും സാഹിത്യത്തെയും സ്നേഹിക്കുന്നവര്‍ തയ്യാറാവണമെന്ന് തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസും ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രനും പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

Tags: Thapasya Kerala
ShareTweetSendShare

More News from this section

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies