ആലുവ: സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി ആലുവ വിദ്യാധിരാജാ വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂളിൽ മെഗാദേശ ഭക്തിഗാനാലാപന മത്സരംനടന്നു. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളും ക്ലാസ് ടീച്ചർമാരോടൊപ്പം ഈ മത്സരത്തിൽ പങ്കെടുത്തു. ഒന്നാം ക്ലാസ്സുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 1700 ഓളം വിദ്യാർത്ഥികളാണ് മൂന്ന് വേദികളായി നടന്ന മത്സരത്തിൽ പങ്കെടുത്തത് . ആലുവ എം എൽ എ അൻവർ സാദത്ത് ഉദ്ഘാടനം നിർവഹിച്ചു.
സമ്മേളനത്തിൽ ഗീതാഭവൻ ട്രസ്റ്റ് ചെയർമാൻ അഡ്വ. സുന്ദരം ഗോവിന്ദ് അദ്ധ്യക്ഷനായി . ആലുവ മുനിസിപ്പൽ ചെയർമാൻ എം .ഒ .ജോൺ , ആലുവ ഡി വെ എസ് പി ശ്രീ റ്റി. ആർ .രാജേഷ്, സീനിയർ ഗവണ്മെന്റ് പ്ലീഡർ ആർ പ്രേംചന്ദ് , മാനേജിംഗ് ട്രസ്റ്റീ അജിത്ത് കുമാർ , സ്കൂൾ മാനേജർ എ.വി പ്രസാദ് , പ്രിൻസിപ്പാൾ ആർ.ഗോപി , പി.ടി.എ പ്രസിഡണ്ട് ശ്രീകാന്ത് എൻ , വൈസ് പ്രിൻസിപ്പാൾ ടി.ജി പാർവ്വതി , അക്കാഡമിക്ക് കോർഡിനേറ്റർ ഉമ രാജേന്ദ്രൻ , സകൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ലാ സെക്രട്ടറി ജോസഫ് പുതുശ്ശേരി , കൗൺസിലർമാരായ കെ.പി. ഇന്ദിരാദേവി , ശ്രീലത രാധാകൃഷ്ണൻ , ഷമ്മി സെബാസ്റ്റ്യൻ , ട്രസ്റ്റീ കെ.സി നരേന്ദ്രൻ , പത്രപ്രവർത്തരായ എം.ജി സുപിൻ , ആർ. പത്മകുമാർ കൂടാതെ കലാ സാഹിത്യ സാംസ്കാരിക വിദ്യാഭ്യാസ മേഘലകളിലെ പ്രമുഖർ ആശംസകൾ അർപ്പിച്ചു .
വിജയിച്ച ക്ലാസ്സുകാർക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകി. സ്വാതന്ത്ര ദിന ക്വിസ് , പെയിൻ്റിംഗ് , പെൻസിൽ ഡ്രോയിംഗ് മത്സരങ്ങളിൽ വിജയികൾക്ക് സമ്മാനം നൽകി. എല്ലാ കുട്ടികൾക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
കഴിഞ്ഞ അൻപതു വർഷങ്ങളായി പാഠ്യ പാഠ്യേതര രംഗത്ത് ഒരുപോലെ മികവു പുലർത്തുന്ന വിദ്യാലയമാണ് വിദ്യാധിരാജ.















