തിരുവനന്തപുരം: ചാലയിൽ രാസലഹരി പിടികൂടി. മൂന്ന് പേരിൽ നിന്നായി 58 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. കരമന നെടുങ്കാട് സ്വദേശി ശ്രീജിത്ത്, വള്ളക്കടവ് സ്വദേശി അയൂബ്, തൃശൂർ സ്വദേശി രതീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചാലാ കമ്പോളം കേന്ദ്രീകരിച്ച് വിൽപ്പന നടത്താൻ ബെംഗളൂരുവിൽ നിന്നുമാണ് സംഘം കൂടിയളവിൽ എംഡിഎംഎ എത്തിച്ചത്.
ഇന്ന് പുലർച്ചെ ബെംഗളൂരുവിൽ നിന്നും ബസ് മാർഗമാണ് ഇവർ തിരുവനന്തപുരത്ത് എത്തിയത്. തുടന്ന് ചാലയിലേക്ക് പോകുന്നതിനിടെയാണ് സിറ്റി ഡാൻസാഫ് സംഘം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫോർട്ട് പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്. യുവാക്കൾ നേരത്തെയും ലഹരിക്കേസുകളിൽ പ്രതികളാണ്.















