തിരുവനന്തപുരം: മതവും ജാതിയും മാറാൻ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി ബിഷപ്പുമാർ. SIUC ലത്തീൻ സഭ ബിഷപ്പുമാർ നൽകിയ കത്തിന്റെ പകർപ്പ് പുറത്ത്. 2011 അച്ചടി വകുപ്പ് ഡയറക്ടർ ജാതി മാറ്റത്തിലെ തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറിന് നൽകിയ കത്തിന്റെ പകർപ്പും ജനം ടിവിക്ക് ലഭിച്ചു. സംവരണാനുകൂല്യം തട്ടിയെടുക്കാനാണ് വ്യാപകമായി ജാതി-മതം മാറ്റം നടക്കുന്നത്.
2022ൽ പ്രീത. ആർ എന്ന ബാലരാപുരം സ്വദേശിക്ക് SIUC നാടാർ ക്രിസ്ത്യൻ എന്ന സർട്ടിഫിക്കറ്റ് നൽകി. അതേ പ്രീത 2005 ആയപ്പോൾ ലത്തിൻ കത്തോലിക്ക ആംഗ്ലോ ഇന്ത്യൻ എന്ന ലത്തിൻ സഭയുടെ സർട്ടിഫിക്കറ്റും സ്വന്തമാക്കി. വർഷങ്ങൾ കഴിഞ്ഞിട്ടും സ്ഥിതിക്ക് മാറ്റമൊന്നുമില്ല. 2025 ലും ഇത്തരം സംഭവങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്
18.03.2025 ലാണ് അരുവിപ്പുറം സ്വദേശിയായ ഷാജി.ടി നാടാർ ഹിന്ദുവിൽ നിന്നും ജാതിയും മതവും മാറി ലത്തീൻ ക്രിസ്ത്യാനിയായത്. സമാനമായി ഹിന്ദു ഈഴവ വിഭാഗത്തിലുള്ള അതിയന്നൂർ സ്വദേശിയായ ഇന്ദുലാൽ വി.സി 03.02.2025 നാണ് ലത്തീൻ ക്രിസ്ത്യൻ എന്ന രേഖ സ്വന്തമാക്കിയത്. സ്കൂൾ സർട്ടിഫിക്കറ്റിൽ തെറ്റായി രേഖപ്പെടുത്തി പോയെന്നാണ് ഗസറ്റ് വിജ്ഞാപനത്തിൽ ഇവരുടെ വാദം. ഈ വർഷം മാത്രം ആയിരത്തിലധികം പേരാണ് ഇതേ രീതിയിൽ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയത്.
ജനനം കൊണ്ടാണ് ജാതി നിർണ്ണയിക്കപ്പെടുന്നതെന്ന് ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
1947 ന് മുമ്പ് ലത്തീൻ സഭയിലെ വിശ്വാസികളായവർക്കും അതിന്റെ പിൻതലമുറക്കാർക്കും മാത്രമേ ലത്തീൻ സർട്ടിഫിക്കറ്റ് നൽകാവൂ എന്നാണ് നിയമം. ഇതെല്ലം കാറ്റിൽ പറത്തിയാണ് സർക്കാർ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മതമേലധ്യക്ഷൻമാരുടെ സ്വാധീനത്തിൽ ജാതി മാറ്റം തകൃതിയായി നടത്തുന്നത്.
2010ൽ തട്ടിപ്പ് ശ്രദ്ധയിൽപ്പെടതിനെ തുടർന്ന് എസി- എസ്ടി വകുപ്പ് ജാതിമാറ്റ സർട്ടിഫിക്കറ്റ് നൽകുന്നതിൽ മാനദണ്ഡങ്ങൾ ഇറക്കിയിരുന്നു. ദേശീയ പിന്നോക്ക കമ്മീഷനും സമാന രീതിയിൽ സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. കൂട്ട ജാതിമാറ്റത്തിൽ ലത്തീൻ കത്തോലിക്ക വിശ്വാസികൾക്ക് തന്നെ എതിർപ്പുണ്ട്. തങ്ങുടെ മക്കൾക്ക് കിട്ടേണ്ട ആനുകൂല്യം ഇവർ തട്ടിയെടുക്കുന്നതിൽ ഇവർക്ക് കടുത്ത അമർഷമുണ്ട്.















